നിർമ്മാണം പൂർത്തിയായ നന്തി അടിപ്പാതയുടെ ജനകീയ ഉദ്ഘാടനം തിങ്കളാഴ്ച
നന്തി: നിർമ്മാണം പൂർത്തിയായ നന്തി അടിപ്പാതയുടെ ജനകീയ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. നന്തി കിഴൂർ റോഡ് അടച്ചു കൊണ്ടുള്ള ദേശീയ പാത നിർമാണത്തിനെതിരെ മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച NH66 ജനകീയ കമ്മിറ്റിയുടെ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായാണ് നന്തി അണ്ടർ പാസിന് അധികൃതർ അനുമതി നൽകിയത്.
.

.
തിങ്കൾ രാവിലെ 10 മണിക്ക് ജനപ്രതിനിധികളുടെയും വിവിധ പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ അണ്ടർപ്പാസ് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് മൂടാടി ഗ്രാമപ ഞ്ചായത് പ്രസിഡൻ്റ് എം.പി. അഖില വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ജനകീയ കമ്മിറ്റി ചെയർമാർ കിഴക്കയിൽ രാമകൃഷണൻ, കൺവീനർ വി.വി. സുരേഷ് എന്നിവർ അറിയിച്ചു.



