KOYILANDY DIARY.COM

The Perfect News Portal

കേരള എൻജിഒ യുണിയൻ ജില്ലാ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം

.
കേരള എൻജിഒ യൂണിയൻ 63-ാം ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ തുടക്കമായി. ഇഎംഎസ് സ്‌മാരക ടൌൺഹാളിൽ പ്രൊഫ. എം.എം. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് ടി. സജിത്ത്‌കുമാർ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ആർ.എം. രാജൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് & വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി കെ എസ് ഷിഗിൽ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം ടി.വി. ഗിരിജ, കേരള എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ ഷീജ വി.കെ. എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എം. ദൈത്യേന്ദ്രകുമാർ സ്വാഗതവും ജില്ലാ ട്രഷറർ വി. സാഹിർ നന്ദിയും പറഞ്ഞു. ജില്ലാ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി. രാജീവൻ രക്തസാക്ഷി പ്രമേയവും വി. വിനീജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം ഭാരവാഹികൾ ഉൾപ്പെടെ 43 അംഗ ജില്ലാ കമ്മിറ്റിയേയും 44 അംഗ st. സംസ്ഥാന കൗൺസിൽ അംഗങ്ങളേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ സജിത്ത്കുമാർ (പ്രസിഡണ്ട്), വി. വിനീജ, വി. പി. രാജീവൻ (വൈസ് പ്രസിഡണ്ടുമാർ), എം. ദൈത്യേന്ദ്രകുമാർ (സെക്രട്ടറി), പി. സി. ഷജീഷ്‌ കുമാർ, ടി. അനിൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ), വി. സാഹിർ (ട്രഷറർ). ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ- എൻ. ലിനീഷ്, കെ. സെറീന, ടി. ഷൗക്കത്ത്, പി സജു, എം. പി. ജിതേഷ് ശ്രീധർ, ഇ. പ്രമോദ്, വി.വി. അനൂപ്, എസ്. കെ. ജയ്‌സി, പ്രബീഷ് വി. എം എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ജില്ലാ പ്രസിഡണ്ട് ടി. സജിത്ത്കുമാർ പതാകയുയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. എം. ദൈത്യേന്ദ്രകുമാർ പ്രവർത്തന റിപ്പോർട്ടും വി സാഹിർ വരവ് ചെലവ് കണക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. വിജയകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ അമൂല്യ പി.എം. (നാദാപുരം), തുഷാര സി.എം. (വടകര), ആസിഫ് (പേരാമ്പ്ര), രാജശ്രീ കെ.എസ്. (കൊയിലാണ്ടി), മണികണ്ഠൻ പി.എസ്. (വെസ്റ്റ്ഹിൽ), അബിൻ ഇ.പി (സിറ്റി), അനീഷ് സി.കെ. (ചാലപ്പുറം), ഫാത്തിമ സനം കെ.പി. (സിവിൽ സ്റ്റേഷൻ), കൃഷ്‌ണകുമാർ എം. (മെഡിക്കൽ കോളേജ്), ചഷ്‌മ ചന്ദ്രൻ (താമരശ്ശേരി) എന്നിവർ പങ്കെടുത്തു.
ടി. സജിത് കുമാർ, വി. വിനിജ, വി. പി. രാജീവൻ, എൻ. ശശികല എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ശനിയാഴ്ച പ്രതിനിധി സമ്മേളനം തുടരും. പകൽ 10.30ന് നടക്കുന്ന സുഹൃദ് സമ്മേളനം കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്യും. വിവിധ സർവീസ് സംഘടനാ യൂണിയൻ നേതാക്കൾ പങ്കെടുക്കും.
Share news
error: Content is protected !!