ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയെ എം. കെ. രാഘവന് എം. പി അഭിനന്ദിച്ചു

കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയെ എം. കെ. രാഘവന് എം. പി നരിക്കുനിയിലെ വസതിയില്‍ സന്ദര്‍ശിച്ച് അഭിനന്ദിച്ചു. കോഴിക്കോടിന്റെ കലാ മേഖലയ്ക്ക് അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് എം.പി പറഞ്ഞു. നരിക്കുനി പഞ്ചായത്തംഗങ്ങളായ ഫസല്‍, പി.ഐ. വാ സുദേവന് നമ്പൂതിരി, നരിക്കുനി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സജിത് എന്നിവര്‍ എം. പിയെ അനുഗമിച്ചു.
