ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ: കോളേജ് വൈസ് പ്രിൻലിപ്പൽ അറസ്റ്റിൽ

തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിായുടെ മരണവുമായി കോളജ് വൈസ് പ്രിന്‍സിപ്പലും കേസിലെ മൂന്നാം പ്രതിയുമായ എന്‍.കെ ശക്തിവേല്‍ അറസ്റ്റിലായി. ഞായറാഴ്ച ഉച്ചയോടെ കോയമ്ബത്തൂരിലെ നാമക്കലില്‍ നിന്നാണ് ശക്തിവേല്‍ അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
കോളേജിലെ അധ്യാപകനായിരുന്ന സി.പി. പ്രവീണും പരീക്ഷാ ജീവനക്കാരന് വിപിന്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. ഒളിവിലുള്ള പ്രതികളെ പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. പോലീസ് ആസ്ഥാനത്തെ ആഭ്യന്തര സുരക്ഷാവിഭാഗം എസ്. പി. എ. അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ്ചു മതലപ്പെടുത്തിയിരുന്നത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്രു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേല്‍, പി.ആര്.ഒ. സഞ്ജിത്ത് വിശ്വനാഥന്, അദ്ധ്യാപകന് സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരന് വിപിന്‍ എന്നിവരെ പ്രതികളാക്കി ഫെബ്രുവരി 13നാണ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒന്നാം പ്രതിയായ കൃഷ്ണദാസും സഞ്ജിത്ത് വിശ്വനാഥനും പിന്നീട് കോടതിയില്‍നിന്ന് മുന്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ കേസിലെ മറ്റു മൂന്നു പ്രതികളും അന്നുമുതല്‍ ഒളിവിലായിരുന്നു.

ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണമുയര്‍ന്ന പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനായിരുന്നു സി.പി. പ്രവീണ്‍. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിച്ച ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ നേതൃത്വത്തിലാണ് അടച്ചിട്ട മുറിയില്‍ ചോദ്യം ചെയ്തതെന്നായിരുന്നു വിദ്യാര്‍ഥികള്‍ നല്കിയ മൊഴി. പി.ആര്.ഒ. സഞ്ജിത്ത് കെ. വിശ്വനാഥനും ഒപ്പമുണ്ടായിരുന്നെന്നും മൊഴിയില്‍ പറഞ്ഞിരുന്നു.

