KOYILANDY DIARY.COM

The Perfect News Portal

മിഠാ​യി​ത്തെ​രു​വ് സംരക്ഷണത്തിന്റെ ഭാ​ഗ​മായു​ള്ള സൗ​ന്ദ​ര്യ​വ​ത്​ക്ക​ര​ണ പ്ര​വൃ​ത്തി ഏ​പ്രില്‍ 15ന്

കോഴിക്കോട്: മിഠാ​യി​ത്തെ​രു​വ് സംരക്ഷണത്തിന്റെ ഭാ​ഗ​മായു​ള്ള സൗ​ന്ദ​ര്യ​വ​ത്​ക്ക​ര​ണ പ്ര​വൃ​ത്തി ഏ​പ്രില്‍ 15ന് തു​ടങ്ങാന്‍ ജില്ലാ ക​ള​ക്​ടര്‍ യു.വി. ജോ​സിന്റെ അദ്ധ്യ​ക്ഷ​തയില്‍ ക​ള​ക്​ട​റേറ്റില്‍ ചേര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി മേ​യര്‍ അ​ദ്ധ്യ​ക്ഷ​നാ​യ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പ​വ​ത്​ക​രിച്ചു. ക​മ്മി​റ്റി​യില്‍ ആര്‍.ഡി.ഒയും കെ.എ​സ്.ഇ.ബി, കേ​ര​ള വാ​ട്ടര്‍ അ​തോ​റിറ്റി, ഫ​യര്‍ ആന്‍​ഡ് റെ​സ്ക്യു ഫോ​ഴ്​സ് ഉ​ദ്യോ​ഗ​സ്​ഥരും പ്ര​വൃ​ത്തി ഏ​റ്റെടു​ത്ത യു.എല്‍.സി.സി.എസ് പ്ര​തി​നി​ധികള്‍, വ്യാ​പാ​രി പ്ര​തി​നി​ധി​കള്‍ എ​ന്നി​വരും ഉള്‍​പ്പെ​ടും. നി​ല​വി​ലെ കെ​ട്ടി​ട​ങ്ങള്‍​ക്ക് മാ​റ്റം വ​രു​ത്താ​തെ​യാവും സൗ​ന്ദ​ര്യ​വ​ത്​ക​ര​ണം.

 പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോഡില്‍ ഗ്രാ​നൈ​റ്റ് പ​തി​ക്കും. ഇ​രു​വ​ശത്തും ഓ​വു​ചാ​ലു​കള്‍ പ​ണി​ത് കെ.എ​സ്.ഇ.ബി, ബി.എ​സ്.എന്‍,എല്‍ കേ​ബി​ളു​കളും കു​ടിവെ​ള്ള വി​തര​ണ പൈ​പ്പു​കളും ഇ​തി​ലൂ​ടെ ക​ട​ത്തി​വി​ടും. ഇ​തോ​ടെ റോ​ഡി​ലെ വൈ​ദ്യുതി, ടെ​ലി​ഫോണ്‍ പോ​സ്​റ്റു​കള്‍ ഒ​ഴി​വാ​കും.

യോ​ഗത്തില്‍ മേ​യര്‍ തോ​ട്ടത്തില്‍ ര​വീ​ന്ദ്രന്‍, ടൂ​റി​സം വ​കു​പ്പ് മേഖ​ലാ ജോ​യിന്റ് ഡ​യ​റ​ക്​ടര്‍ എം.വി. കു​ഞ്ഞി​രാമന്‍, കോ​ഴി​ക്കോ​ട് ത​ഹ​സില്‍ദാര്‍ കെ. ബാലന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡന്റ് ടി. ന​സ​റു​ദ്ദീന്‍ തു​ട​ങ്ങിയ​വര്‍ പ​ങ്കെ​ടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *