കാപ്പാട് മുനമ്പത്ത് മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി
കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി. കടൽ തീരത്ത് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ വലയിലാണ് തലയോട്ടി കുടങ്ങിയത്. നാട്ടുകാർ വിവരം കൊടുത്തതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കത്തിക്കരിഞ്ഞ നിലയിലുള്ള തലയോട്ടിയാണ് കണ്ടെത്തിയത്. രണ്ട് ഭാഗങ്ങളായിട്ടാണ് തലയോട്ടി വലയിൽ കുടുങ്ങിയതെന്ന് മത്സ്യതൊഴിലാളിയായ യാസിൻ പറഞ്ഞു.

ഏതെങ്കിലും മരണപ്പെട്ട ആളുടെ മൃതദേഹം സംസ്ക്കരിച്ചശേഷം പൂർണ്ണമായി കത്താത്ത ഭാഗം കടലിൽ ഓഴിക്കിയതാണോ എന്നും സംശയിക്കുന്നുണ്ട്. പോലീസിൻ്റെ വിശദമായ അന്വേഷണത്തിൽ മാത്രമേ സംഭവത്തിലെ ദുരൂഹത വ്യക്തമാകുകയുള്ളൂ.




