KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ടി.പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

.
ചേമഞ്ചേരി സബ്ബ് രജിസ്താർ ഓഫീസ് കെട്ടിടം ക്വിറ്റ് ഇന്ത്യാ സമര സ്മാരകമായി പ്രഖ്യാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. ചേമഞ്ചേരി സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിട ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് അദ്ധ്യക്ഷത വഹിച്ചു. രജിസ്ടേഷൻ – മ്യൂസിയം -പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീഡിയോ സന്ദശം നൽകി.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിൻദാസ്, തസ്ലീന കബീർ വിജയൻ സി എന്നിവരും ഗ്രാമ പഞ്ചായത്ത്  അംഗങ്ങളായ ഗീത കെ, ശ്രീജ കെ എന്നിവരും അവിണേരി ശങ്കരൻ, ജി.കെ ഭാസ്കരൻ സജിത്ത് എന്നിവർ സംസാരിച്ചു. മുൻ എംഎൽഎ മാരായ പി. വിശ്വൻ, കെ. ദാസൻ എന്നിവർ സംബന്ധിച്ചു.
രജിസ്ടേഷൻ ജോയിൻ്റ് ഇൻസ്പെക്ടർ ജനറൽ സാജൻ കുമാർ സ്വാഗതവും ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കെ. മധു നന്ദിയും പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ബജറ്റ് വിഹിതമായ 1 കോടി രൂപയും അന്തരിച്ച എംഎൽഎ കാനത്തിൽ ജമീലയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്.
Share news