KOYILANDY DIARY.COM

The Perfect News Portal

മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‍യു ആക്രമണം; കഴുത്തിനും കൈക്കും പരിക്ക്

.

കണ്ണൂർ: മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‍യു പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു മന്ത്രിക്കു നേരെ കെഎസ്‍യു പ്രവർത്തകരുടെ ആക്രമണം. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി.

റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രിക്ക് നേരെ കെഎസ്‍യു ആക്രമണം അഴിച്ചുവിടുകയായിരുന്നു. കെഎസ്‍യു പ്രവർത്തകർ മന്ത്രിയുടെ കൈ പിടിച്ചുതിരിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. ആക്രമണത്തിൽ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കുണ്ട്. സംഭവത്തിന് പിന്നാലെ മന്ത്രിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Advertisements

 

Share news