തമിഴ്‌നടന്‍ ശരത്കുമാറിന്റേയും മന്ത്രി വിജയഭാസ്‌കറിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈ: തമിഴ്‌നടന്‍ ശരത്കുമാറിന്റേയും തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിന്റെ വീട് ഉള്‍പ്പെടെ 32 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
നൂറോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് വിവധയിടങ്ങളില്‍ റെയ്ഡിനായി എത്തിയിരിക്കുന്നത്. ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ്.

ശരത്കുമാറിന്റെ പാര്‍ട്ടി ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ഥി ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദിനകരന് വോട്ടു ചെയ്യാനായി പണം നല്‍കുന്ന ചില വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ആരോഗ്യമന്ത്രി വിജയഭാസ്‌ക്കറാണ് പണം നല്‍കുന്നതിന് പിന്നിലെന്നും ശരത്കുമാറിനും ഇതില്‍ പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

