ഖാദി വിഷുമേള : ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നിന്

കോഴിക്കോട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴില്‍ കോഴിക്കാട് ചെറൂട്ടി റോഡിലുള്ള ഷോറൂമില്‍ കോട്ടണ്‍, സില്‍ക്ക്, സ്പണ്സില്ക്ക് തുടങ്ങിയ തുണിത്തരങ്ങളൊരുക്കി ഖാദി വിഷുമേള ഇന്ന് വൈകീട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും. വിഷുപ്രമാണിച്ച് 30 ശതമാനം വരെ റിബേറ്റ് ലഭ്യമാകും.
മേളയോടനുബന്ധിച്ച് വിവിധ ഖാദി സ്ഥാപനങ്ങളില്‍ നിന്നുള്ള മനില, പണ്സില്ക്ക്, റീല്‍ഡ് സില്‍ക്ക്,ഡ്യൂപ്ലിയോണ്, ടസര്‍ സില്‍ക്ക് മുതലായ ഷര്‍ട്ടിങ്ങുകള്‍, സില്‍ക്ക്- ജൂട്ട് സാരികള്‍, പയ്യന്നൂര്‍ പട്ട്, മയിലായിപട്ട്, അനന്തപുരി പട്ട്, കോട്ടണ്‍ സാരികള്‍ തുടങ്ങിയവയുടെ ശേഖരം, കോട്ടണ്‍ മുണ്ടുകള്‍, കുപ്പടം മുണ്ടുകള്‍, കളര്‍ ദോത്തികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സോപ്പ്, മരച്ചക്കിലാട്ടിയ എള്ളെണ്ണ, ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ലഭ്യമാണ്.

