നെല്ല്യാടിയിൽ മദ്യഷാപ്പിനെതിരെ ഗ്രാമസഭ പ്രമേയം പാസാക്കി

കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്ത് മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമസഭ ഒറ്റക്കെട്ടായി അണി ചേര്‍ന്നു. നഗരസഭയിലെ എട്ടാം വാര്‍ഡായ കളത്തിന്‍കടവ് ഗ്രാമസഭയാണ് ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത്. കുറുങ്ങോട്ട് ബാലകൃഷ്ണന് അവതരിപ്പിച്ച പ്രമേയം വാര്‍ഡ് കൗണ്‍സിലര്‍ ബാലന് നായര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരും അംഗീകരിക്കുകയായിരുന്നു. നെല്ലാടിയില്‍ മദ്യഷാപ്പ് അനുവദിക്കുന്നതിനെതിരെ സി.പി.എം. പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു.
കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് കിഴക്ക്ഭാഗം മദ്യഷാപ്പ് മാറ്റിസ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാരുടെ ശക്തമായ എതിർപ്പ് കാരണം ഉപേക്ഷിക്കുകയായിരുന്നു.

