കൊയിലാണ്ടി നഗരസഭയിലെ ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കുന്നു

കൊയിലാണ്ടി: നഗരസഭയിലെ ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ ഏപ്രിൽ 8, 9, 10, 11 തിയ്യതികളിൽ നടക്കും.ഏപ്രിൽ 8 ന് 2, 3, 4, 5, 7, 8, 9 വാർഡുകളിൽ ഉള്ളവർ പുളിയഞ്ചരി യു.പി.സ്കൂളിലും, 1, 6 , 10, 42, 43, 44 കൊല്ലം യു.പി.സ്കൂളിലും ഏപ്രിൽ 9ന് വാർഡ് 34. 35, 36, 37, 38 ഫിഷറീസ്. യു.പി. സ്കൂളിലും, വർഡ് 13, 15, 16, 17, 18, പെരുവട്ടൂർ എൽ .പി .സ്കൂളിലും, ഏപ്രിൽ 10ന് വാർഡ് 25, 26, 27, 28, 29, ചനിയേരി എൽ. പി സ്കൂളിലും, വാർഡ് 19, 20, 21, 22, 23, 24 കാവുംവട്ടം യു.പി. സ്കൂളിലും, ഏപ്രിൽ 11ന് വാർഡ് 11, 12, 14, 39, 40, 41, പന്തലായനി യു.പി. സ്കൂളിലും, വാർഡ് 30, 31, 32, 33 കോതമംഗലം എൽ. പി. സ്കൂളിലും നടക്കും.
ഇൻഷൂറൻസ് കാർഡ് പുതുക്കുന്നതിനായി ഒരു കുടുംബത്തിൽ നിന്നും കാർഡിൽ ഉൾപ്പെട്ട ഒരംഗം ആരോഗ്യ ഇൻഷൂറൻസ് കാർഡ്, റേഷൻ കാർഡ്, 30 രൂപ, മുതിർന്ന പൗരൻമാർ വയസ്സ് തെളിയിക്കുന്നതിനായി ആധാർ കാർഡ്, ഇലക്ഷൻ ഐ.ഡി കാർഡ്, എസ്.എസ്.എൽ.സി.ബുക്കിന്റെ പകർപ്പ്. എന്നിവയിൽ ഏതെങ്കിലും ഒന്ന് കൂടി കൊണ്ടുവരണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

