സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചു

പേരാമ്പ്ര: കഴിഞ്ഞ ഒരു മാസക്കാലമായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ അക്രമങ്ങളും ബോംബാക്രമണവും കല്ലേറും നടന്ന പാലേരിയില്‍ സര്‍വ്വകക്ഷി സമാധാന സ്ഥിരം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചു.
ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ആയിഷ, വൈസ് പ്രസിഡന്റ് എന്‍.പി വിജയന്‍ , ജില്ലാ പഞ്ചായത്തംഗം എ.കെ. ബാലന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എന്‍. സെറാബാനു, സൗഫി താഴക്കണ്ടി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ടി. സരീഷ്, വി.കെ. സുമതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.വി. കുഞ്ഞിക്കണ്ണന്‍, എം. വിശ്വനാഥന്‍, എ. പ്രകാശന്‍, സി.കെ. ശ്രീനാഥ്, ആനേരി നസീര്‍, പാളയാട്ട് ബഷീര്‍, ഒ.ടി. രാജന്‍, ഇ.സി. രാമചന്ദ്രന്‍, ഒ.ടി. ബഷീര്‍, റസാഖ് പാലേരി, കെ.എം. അഷറഫ്, ശ്രീനി മനത്താനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

