പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക
മേപ്പയ്യൂർ: പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേപ്പയ്യൂർ യൂനിറ്റ് സമ്മേളനം കേരള സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡണ്ട് എ.കെ ജനാർദ്ദനൻ അധ്യക്ഷതവഹിച്ചു. സമ്മേളനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ടി. ബിനിത ഉൽഘാടനം ചെയ്തു. സിക്രട്ടറി RV അബ്ദുറഹിമാൻ റിപ്പോർട്ടും ഇ എം ശങ്കരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. KSSPU ഏർപ്പെടുത്തിയ കൈതാങ്ങ് സഹായ പദ്ധതി ടൗൺ വാർഡ് മെമ്പർ വി.പി. ജാഫർ വിതരണം ചെയ്തു.

KSSPU നേതാക്കളായ കുഞ്ഞിരാമൻ മാസ്റ്റർ എ കേളപ്പൻനായർ, എം.എം കരുണാകരൻ എ എം കുഞ്ഞിരാമൻ, എം കെ കമല എന്നിവർ സംസാരിച്ചു. സമ്മേളന ആരംഭത്തിൽ കെ.ടി. ഗീതാമണി സ്വാഗതവും സമാപനത്തിൽ വി.ഒ. ഗോപാലൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.എം പത്മനാഭൻ പ്രസിഡണ്ട്), ആർവി അബ്ദുറഹിമാൻ (സിക്രട്ടറി), ഇ എം ശങ്കരൻ (ഖജാൻജി) എന്നിവരെയും 21 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.




