KOYILANDY DIARY.COM

The Perfect News Portal

കുടുംബ സംഗമം സംഘടിപ്പിച്ചു

.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂർ കാരുണ്യ റെസിഡൻസ് അസോസിയേഷൻ്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും വിപുലമായി സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ. ഭാസ്കരൻ കാരുണ്യം 2026 ഉദ്ഘാടനം ചെയ്തു. “കാരുണ്യ” പ്രസിഡണ്ട് രഞ്ജിത് ശ്രീധർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ തസ്ലീന നാസർ, ബ്ലോക്ക് പഞ്ചായത്തംഗം ഗോപിനാഥ് ചെറുവാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുധാ കാവുങ്കൽ, അരുൺ കട്ടയാട്ട്, പുഷ്പ കുറുവണ്ണാരി, അസോസിയേഷൻ സെക്രട്ടറി രാധാകൃഷ്ണൻ പൂളായിൽ, കൺവീനർ ഷൈജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് നൂറോളം കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ കലാപരിപാടികൾ, ശ്രീജിത്ത് വിയ്യൂർ അവതരിപ്പിച്ച മാജിക് റെയൻബോ എന്നിവ നടന്നു.
Share news