KOYILANDY DIARY.COM

The Perfect News Portal

കൃത്രിമമായി പഴുപ്പിച്ച പഴം എങ്ങനെ തിരിച്ചറിയാം

.

കടകളില്‍ നിന്ന് വാങ്ങുന്ന പഴം ആസ്വദിച്ച് കഴിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ഇവ കൃത്രിമമായി പഴുപ്പിച്ചെടുത്തതാണോ അതോ സ്വാഭാവികമായി പഴുത്തതാണോ എന്ന്. അതായത് വില്‍ക്കാനായി ചിലര്‍ പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് പോലുള്ള കെമിക്കലുകള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചെടുക്കാറുണ്ട്. ഇവ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

കെമിക്കല്‍ ചേര്‍ത്ത പഴങ്ങള്‍ എങ്ങനെ തിരിച്ചറിയാം.

Advertisements

നിറം

സ്വാഭാവികമായി പഴുത്ത പഴങ്ങള്‍ക്ക് ഒരേപോലെയുളള മഞ്ഞനിറം ഉണ്ടാവില്ല.തൊലിയില്‍ കറുത്ത നിറമുളള പുള്ളികള്‍ ഉണ്ടാവാറുണ്ട്. കാരണം പഴുക്കുമ്പോള്‍ അതിലെ അന്നജം പഞ്ചസാരയായി മാറുന്നതിന്റെ ലക്ഷണമായാണ് ഈ കറുപ്പ് പുളളികള്‍. പഴത്തിന് മധുരം ഉണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് ഇവ. കെമിക്കലുകള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങള്‍ക്ക് കടും മഞ്ഞനിറവും തിളക്കവും ഉണ്ടാകും.

പഴത്തിന്റെ ഞെട്ട് പരിശോധിക്കാം

പഴം വാങ്ങുമ്പോള്‍ അതിന്റെ ഞെട്ട് പരിശോധിച്ചാല്‍ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് അറിയാന്‍ കഴിയും.പഴത്തിന് കറുപ്പ് നിറമുള്ള ഞെട്ടാണെങ്കില്‍ യഥാര്‍ഥത്തില്‍ പഴുത്തതാണെന്നും ഞെട്ടിന് പച്ചനിറവും ബാക്കി ഭാഗത്ത് മഞ്ഞ നിറവുമാണെങ്കില്‍ അത് കൃത്രിമമായി പഴുപ്പിച്ചതാണെന്നും മനസിലാക്കാം.

മണത്ത് നോക്കി തിരിച്ചറിയാം

സ്വാഭാവികമായി പഴുത്ത പഴത്തിന് ഒരു ഗന്ധം ഉണ്ടാകും. അത് തിരിച്ചറിയാനും സാധിക്കും. എന്നാല്‍ കൃത്രിമമായി പഴുപ്പിച്ച പഴമാണെങ്കില്‍ അതിന് പ്രത്യേകിച്ച് ഗന്ധം ഉണ്ടാകാറില്ല മാത്രമല്ല നേരിയ തോതില്‍ രാസവസ്തുക്കളുടെ ഗന്ധം ഉണ്ടായിരിക്കുകയും ചെയ്യും.

Share news