സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുറ്റിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി
ചെങ്ങോട്ടുകാവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുറ്റിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. ചെങ്ങോട്ട്കാവ് 14 വാർഡിൽ എടക്കുളത്ത് നന്ദന ഹൗസിൽ ഹന്യദാസിന്റെ ഉടമസ്ഥലുള്ള പറമ്പിലെ കുറ്റിക്കാടിനാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരം 3:00 മണിയോടുകൂടിയാണ് സംഭവം.
.

.
വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേ എത്തി വെള്ളമൊഴിച്ച് തീ പൂർണമായും അണച്ചു. പറമ്പിന് മുകളിലൂടെ കൂടിപ്പോയ ഇലക്ട്രിക്കൽ ലൈനിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്നും തീ പിടിക്കുകയായിരുന്നു. തൊട്ടടുത്ത് പാർക്ക് ചെയ്ത കാർ തീപിടുത്തത്തിൽനിന്ന് ഓഴിവായി.

.
സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിജി ഐ യുടെ നേതൃത്വത്തിൽ FRO മാരായ ആയ ബിനീഷ് കെ, അനൂപ് N P, ഷാജു കെ, ഹോം ഗാർഡ് മാരായ ഷൈജു, സുധീഷ് എന്നിവർ നേതൃത്വം നൽകി.



