ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
.
ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ക്രിസ്തുമസ് പുതുവത്സര ലോട്ടറികളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ സംസ്ഥാനത്ത് ഉണ്ടായത്. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളില്‍ ഇതിനോടകം 54,08,880 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ഇരുപതു കോടി രൂപയാണ് ക്രിസ്തുമസ് പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം. നറുക്കടുപ്പില്‍ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി ലഭിക്കുന്നു. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേര്‍ക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. പത്ത് സീരീസുകളിലായുള്ള ടിക്കറ്റില്‍ ബമ്പര്‍ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒന്‍പത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള ഒന്‍പത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.




