ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി, ജാമ്യാപേക്ഷ കോടതി തള്ളി
.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം നിഷേധിച്ചത്. മൂന്നാമത്തെ ബലാത്സംഗം കേസിലാണ് ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചത്. നിലവിൽ രാഹുൽ റിമാൻഡില്‍ തുടരുകയാണ്.




