പുതുവത്സരത്തെ വരവേറ്റ് അരുൺ ലൈബ്രറി
.
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും കൊയിലാണ്ടി ഗവ. ഐടിഐ സപ്തദിന ക്യാമ്പിൽ പങ്കെടുത്ത എൻഎസ്എസ് വളണ്ടിയർമാരുടെയും ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷം നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എൻ. എം നാരായണൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പർമാരായ എം. ശശികുമാർ, പടിഞ്ഞാറെ ഈന്തോളി ഷീജ, ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കൊയിലാണ്ടി ഐടിഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജിജേഷ്, ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ. ജയന്തി, ടി. എം ഷീജ എന്നിവർ സംസാരിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു. പൊയിൽക്കാവ് സെവൻ നോട്ട്സ് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഗാനമേള നടന്നു. രാജ്മോഹൻ മാസ്റ്റർ, സുരഭി ടീച്ചർ എന്നിവർ ഗാനമേള നയിച്ചു.



