അയ്യപ്പന് തിരുവാതിര അർച്ചന സമർപ്പിച്ച് കുഞ്ഞു മാളികപ്പുറങ്ങൾ; സന്നിധാനത്ത് ഭക്തിനിർഭരമായ നൃത്തവിരുന്ന്
.
അയ്യന് തിരുവാതിര അർച്ചന സമർപ്പിച്ച് കുഞ്ഞ് മാളികപുറങ്ങൾ. സന്നിധാനത്തെ നടപ്പന്തലിൽ ആയിരുന്നു തിരുവാതിര അരങ്ങേറിയത്. തിരുവനന്തപുരം വെഞ്ഞാറമൂടിലെ ജീവകല സാംസ്‌കാരിക കേന്ദ്രത്തിലെ 11 കുരുന്നുകൾ തിരുവാതിരയിൽ പങ്കാളികളായി. പുതുവത്സരദിനത്തിലാണ് ശബരീശന് തിരുവാതിര അർച്ചന 11 കുഞ്ഞ് മാളികപ്പുറങ്ങൾ സമർപ്പിച്ചത്.

തിരുവനന്തപുരം വെഞ്ഞാറമൂടിലെ ജീവകല സാംസ്‌കാരിക കേന്ദ്രത്തിലെ ഒൻപത് വയസിനു താഴെയുള്ളവരായിരുന്നു ഈ കലാകാരികൾ. സന്നിധാനത്തെ കുട്ടികളുടെ നൃത്താർച്ചന തീർത്ഥാടകർക്കും കൗതുകകാഴ്ചയായി. ശബരിമല സന്നിധാനത്തെ പ്ലാറ്റ്‌ഫോമിൽ അഞ്ച് തിരുവാതിര ഇനങ്ങളാണ് ഈ കൊച്ചു കലാകാരികൾ അവതരിപ്പിച്ചത്. പുതുവത്സര ദിനത്തിൽ ഭക്തിയും കലയും ഒത്തുചേർന്ന ഈ സമർപ്പണം സന്നിധാനത്തെ പ്രധാന വിശേഷങ്ങളിൽ ഒന്നായിരുന്നു.

അതേസമയം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല ക്ഷേത്ര നടതുറന്നതിന് പിന്നാലെ ഇന്നലെ വൈകുന്നേരം 6.50 വരെ ദർശനം നടത്തിയത് രണ്ടുലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി എൺപത്തിയെട്ടുപേർ (2,17,288). ഇന്നലെ മാത്രം എൺപത്തിയേഴായിരത്തി എഴുന്നൂറ്റി എഴുപത്തി നാലുപേർ ദർശനം നടത്തി (87774 ) തിരക്ക് ഉള്ളപ്പോഴും നിയന്ത്രണ വിധേയമായിട്ടാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.




