മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഖാദർ പെരുവട്ടൂരിനെ ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു
.
കൊയിലാണ്ടി: മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഐഎൻടിയുസി ഭാരവാഹി ഖാദർ പെരുവട്ടൂരിനെ ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് മെമ്പർ വി. വി സുധാകരൻ, ഐഎൻടിയുസി മണ്ഡലം സെക്രട്ടറി രജീഷ് കളത്തിൽ, പ്രസിഡണ്ട് നിഷാദ് മരദൂർ, ബാബു മണമൽ, ഹാഷിം ദിൽഷാദ്, സിനീഷ്, ഫൈസൽ എന്നിവർ നേതൃത്വം നൽകി.




