കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഉയരെ -ജൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു
.
കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഉയരെ -ജൻഡർ ക്യാമ്പയിൻ സിഡിഎസ് തല ഉദ്ഘാടനം നടത്തി. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. ചടങ്ങ് നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി. ടി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ബീന, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആർ പിമാരായ രഘുനാഥ്, ദീപ ടീച്ചർ, ജനാർദ്ദനൻ, ദിലീപ്, കമ്മ്യൂണിറ്റി കൗൺസിലർ അമിത എന്നിവർ ക്ലാസ്സെടുത്തു. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ സ്വാഗതവും നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി നന്ദിയും പറഞ്ഞു.



