ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ഭർത്താവ് അറസ്റ്റിൽ
.
കാസർഗോഡ്: ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭർത്താവ്. കാസർഗോഡ് ബേഡകത്ത് ആണ് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചത്. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഭർത്താവ് രവി (59) യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.




