KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി യു.പി സ്കൂളിലെ 1978 – 79 ലെ ഏഴാ ക്ലാസ് ബാച്ചിൻ്റെ ‘ചങ്ങാതികൂട്ടം’ ഒത്തുേചേർന്നു

.
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂളിലെ 1978 – 79 ലെ ഏഴാം ക്ലാസ് ബാച്ചിൻ്റെ ചങ്ങാതികൂട്ടം ”സ്നേഹ സംഗമം” സംഘടിപ്പിച്ചു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ ഗ്രൂപ്പ് പ്രസിഡൻ്റ് ഹരിഷ് കുമാർ അധ്യക്ഷത വഹിച്ചു. 50-ാംമത് ഒത്തുചേരലിൽ സുരേഷ് MK റിപ്പോർട്ട് അവതരിപ്പിച്ചു. അജിത വിലാസിനി സുവർണ്ണ രുഗ്മിണി പ്രസന്ന ഇന്ദിര എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
.
.
ഗംഗാധരൻ സ്വാഗതവും സന്തോഷ് AT നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 46 വർഷങ്ങൾക്ക് മുൻപ് ഒന്നിച്ച് പഠിച്ചവർ ആവേശത്തോടെ പഴയ കാല ഓർമ്മകൾ അയവിറക്കികൊണ്ട് വീണ്ടും ആറാമത്തെ ഒത്ത് കൂടലിന് കാണാമെന്ന പ്രതിക്ഷയോടെ പിരിഞ്ഞു.
Share news
error: Content is protected !!