KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് എട്ട് മാസം ഗർഭിണിയായ യുവതിയോട് പങ്കാളിയുടെ ക്രൂരത; ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

.

കോഴിക്കോട് 8 മാസം ഗർഭിണിയായ യുവതിക്ക് ക്രൂരമർദനം. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു. നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ഒന്നിച്ചു കഴിയുന്ന പങ്കാളി മയക്കുമരുന്നിന് അടിമയെന്ന് യുവതി പറഞ്ഞു.

 

ഒരു വർഷം മുമ്പ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാൻ്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായിരുന്നു. കൊണ്ടോട്ടി സ്വദേശിയായ യുവതി. നാട്ടുകാരുടെ സഹായത്തോടെ യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisements
Share news