KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ. എട്ടാം പ്രതിയായിരുന്ന ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും കിട്ടണമെന്നാണ് ആവശ്യം. വിചാരണ കോടതിയുടെ കണ്ടെത്തൽ ശെരിയല്ലെന്നും കേസുമായി ബന്ധമില്ലെന്നും ഹർജിയിൽ പറയുന്നു. ഇയാളുടെ ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തു.

 

നിലവിൽ കേസിലെ മൂന്നു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ മറ്റു രണ്ടുപേർ. ഈ ഹർജിയിൽ നാലാഴ്ച്ചക്കുള്ളിൽ മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പ്രതികളുടെ ശിക്ഷ 20 വർഷത്തിൽ നിന്ന് ജീവപര്യന്തമാക്കണമെന്നും എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാനിരിക്കുകയാണ് പ്രോസിക്യൂഷൻ.

Advertisements
Share news