ഇനി ചുവരുകൾ തിളങ്ങും; റബ്ബർ പെയിന്റ് വിപണിയിലെത്തിച്ച് കേരള പെയിന്റ്
.
റബ്ബർ പാലിൽ നിന്നും പെയിന്റ് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയുമായി കേരള പെയിന്റ്. വിലയിടിവിൽ തകർന്ന റബ്ബർ മേഖലയ്ക്ക് ആഭ്യന്തര വിപണിയിൽ പുതിയൊരു പ്രതീക്ഷയായി മാറുകയാണ് പ്രകൃതിദത്ത പെയിന്റുകൾ. 100% നാച്ചുറൽ ആയ പെയിന്റ് ആയതുകൊണ്ടുതന്നെ ഒരു തരം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ല എന്ന് കണ്ടുപിടുത്തതിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ പറഞ്ഞു. റബ്ബർ പാലിൽ നിന്നും നാച്ചുറൽ പെയിന്റ് നിർമ്മിക്കുന്ന സാങ്കേതികവിദ്യ റബ്ബർ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് കേരള പെയിന്റിന് കൈമാറി.

കേരള പെയിന്റ് ഡയറക്ടർമാരായ ജോസഫ് ലിജോയ്ക്കും മിഥുൻ പുല്ലുമേട്ടിലിനും റബ്ബർ ബോർഡിൽ നടന്ന ചടങ്ങിൽ മന്ത്രി വി. എൻ. വാസവൻ ഫോർമുല കൈമാറി. ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകൾ ഇല്ലാത്ത 100% നാച്ചുറൽ പെയിന്റാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. കോട്ടയം റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ പെയിന്റ്, നിലവിലുള്ള കെമിക്കൽ പെയിന്റുകൾക്ക് മികച്ച ബദലായിരിക്കുമെന്നും കർഷകർക്ക് ഇത് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എം ജി യൂണിവേഴ്സിറ്റി സസ്റ്റയ്നിബിലിറ്റി ഇന്നൊവേഷൻ ലീഡ് കെ വി ദയാൽ, ഇന്ന് നാട്ടിൽ ലഭിക്കുന്ന ബ്രാൻഡഡ് പെയിന്റിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മനുഷ്യന്റെ ആരോഗ്യത്തിനു വലിയ തോതിൽ ദോഷകരമാകുന്നതിന്റെ കാരണങ്ങൾ വളരെ വിശദമായി പ്രതിബാധിച്ചു. കേരള പെയിന്റ് ലോകത്തു വിപ്ലവമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തരം ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കാത്ത നാച്ചുറൽ പെയിന്റ് ആയ കേരള പെയിന്റ് ഭദ്രം രാജ്യത്ത് വലിയമാറ്റം മാറ്റം കൊണ്ടുവരുമെന്ന് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ IRS പറഞ്ഞു. ഒന്നര വർഷത്തെ പരീക്ഷണത്തിന്റ വിജയമാണ് ഇതെന്ന് കണ്ടുപിടുത്തതിന് നേതൃത്വം നൽകിയ സീനിയർ സൈന്റിസ്റ്റ് ഡോ :ഷെര മാത്യു പറഞ്ഞു.

പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന എമല്‍ഷന്‍ പെയിന്റുകളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പെയിന്റ് ഫോര്‍മുലയാണ് റിയ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി നടത്തിവരുന്ന പരീക്ഷണങ്ങളുടെ ഫലമായാണ് റബ്ബര്‍ പാലില്‍ നിന്നും തികച്ചും പരിസ്ഥിതി സൗഹൃദമായ പെയിന്റ് നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയിട്ടുള്ളത്. നാച്ചുറല്‍ ലാറ്റക്‌സ്, കടല്‍ കക്ക, നാച്ചുറല്‍ ക്ലെ, പ്ലാന്റ് എക്‌സ്ട്രാക്ട് എന്നിവയെല്ലാം ചേര്‍ത്ത് നിര്‍മിക്കുന്ന പെയിന്റ് ഒരുതരത്തിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. മാത്രമല്ല ഹെല്‍ത്ത് ഫ്രണ്ട്ലി VOC ഫ്രീ വാട്ടര്‍ ബേസ്ഡ് ഇമുല്‍ഷന്‍ പെയിന്റ് ആണിത്.
നാച്ചുറല്‍ പ്ലാന്റ് എക്‌സ്ട്രാക്ട് ചേര്‍ത്തുള്ള നിറങ്ങള്‍ ചേര്‍ക്കാമെന്നതിനാല്‍ വീടിനുള്ളില്‍ സാധാരണയായി ഉപയോഗിക്കുന്ന കളറുകള്‍ ലഭിക്കുകയും ചെയ്യും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്നതും നാച്ചുറല്‍ ലാറ്റക്‌സ് ആണ്. ഇതില്‍ പ്രധാനമായി ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. റബ്ബര്‍ കര്‍ഷകരെ സംബന്ധിച്ച് വളരെ പ്രതീക്ഷ നല്‍കുന്ന ഒന്നായിരിക്കും റബ്ബര്‍പാലില്‍ നിന്നുള്ള പെയന്റ് നിര്‍മ്മാണം.



