KOYILANDY DIARY.COM

The Perfect News Portal

എംവിഡി ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; മന്ത്രി കെ ബി ​ഗണേഷ് കുമാർ

.

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രൈവറ്റ് ബസുകാരും, ഏജൻ്റുമാരും കള്ളപ്പരാതിയുമായി വരും, ഞാൻ അത്തരം കള്ള പരാതി സ്വീകരിക്കില്ല. സത്യസന്ധമായി ജോലി ചെയ്യുന്നവരോട് സർക്കാർ എതിരല്ലെന്നും മന്ത്രി വ്യക്തമാക്കി.

 

ഓഫീസിൽ വരുന്നവരോട് മര്യാദയോടെ പെരുമാറണം, എന്നാൽ ഭയപ്പെടേണ്ടതില്ല. നിലവിലുള്ള ഒഴിവുകൾ ഒരു ദിവസം പോലും വൈകാതെ പിഎസ് സിയ്ക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ കൂട്ടിച്ചേർത്തു. സാമ്പത്തിക സാഹചര്യം അനുസരിച്ചേ പുതിയ കെഎസ്ആർടിസിയിലെ ഒഴിവുകൾ ഉണ്ടാകുകയുള്ളുവെന്നും ​ഗണേഷ്കുമാര്‍ പറഞ്ഞു.

Advertisements

 

Share news