സ്വര്‍ണവില കുറഞ്ഞു; പവന് 95,400 രൂപ
.
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെ സ്വര്‍ണവില കൂടിയെങ്കിലും ഇന്ന് വീണ്ടും വില തിരിച്ചിറങ്ങിയിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് താഴ്ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,400 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 11925 രൂപയാണ് ഗ്രാമിന് നല്‍കേണ്ടി വരിക.

യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്.




