KOYILANDY DIARY.COM

The Perfect News Portal

‘അതിക്രൂരമായി പീഡിപ്പിച്ചു, ശരീരമാകെ മുറിവേൽപ്പിച്ചു’; രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ മൊഴി നൽകി അതിജീവിത

.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ പെൺകുട്ടി മൊഴി നൽകി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി പറയുന്നു. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ സമർപ്പിച്ചു.

 

വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോകുകയും, അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും മൊഴിയിൽ പറയുന്നു. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തിയെന്നും I want to rape you എന്ന് പറഞ്ഞു കൊണ്ടിരുന്നുവെന്നും അതിജീവിത പറഞ്ഞു.

Advertisements

 

പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. എന്നാൽ അതിനുശേഷം വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു. ഇതോടെ താൻ മാനസികമായും ശാരീരികമായും തകർന്ന് പോയെന്നും അതിജീവിത പറഞ്ഞു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാനായി രാഹുൽ പിന്നാലെ നടന്നു. വിളിച്ചിട്ട് ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

Share news