ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് പ്രകടനപത്രിക കെ കെ മുഹമ്മദ് പ്രകാശനം ചെയ്തു
.
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് പ്രകടനപത്രിക കെ കെ മുഹമ്മദ് പ്രകാശനം ചെയ്തു. എൽഡിഎഫ് ചേമഞ്ചേരി പഞ്ചായത്ത് റാലി കാപ്പാട് ടൗണിൽ അഡ്വ. കെ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ബാബു കുളൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അത്തോളി ഡിവിഷൻ സ്ഥാനാർത്ഥി എ കെ മണി, സിപിഐഎം ജില്ലാ കമ്മിറ്റി മെമ്പർ കെ കെ മുഹമ്മദ്, സോഫിയ മെഹർ, അഡ്വ. സുനിൽ മോഹൻ, ബി പി ബബീഷ്, എം നൗഫൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.



