KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ എസ്ഐആർ തുടരാമെന്ന് സുപ്രീം കോടതി

.

കേരളത്തിൽ എസ്ഐആർ തുടരാമെന്ന് സുപ്രീം കോടതി. 88 ശതമാനം ഡിജിറ്റലൈസേഷൻ പൂർത്തിയായെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സമയ പരിധി നീട്ടണമെങ്കില്‍ സംസ്ഥാനത്തിന് അപേക്ഷ നല്‍കാമെന്ന് കോടതി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ കമ്മീഷന്‍ തീരുമാനമെടുക്കണം. കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. 98 ശതമാനം എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്.

 

അതേസമയം, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ എസ്ഐആര്‍ നടപടികൾ നീട്ടിവെക്കണമെന്നാണ് കേരളം പ്രധാനമായും ആവശ്യപ്പെട്ടത്.

Advertisements

 

 

തദ്ദേശ തെരഞ്ഞെടുപ്പ് എസ് ഐ ആറിന് തടസമാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും എസ് ഐ ആറിനും ഒരേ ഉദ്യോഗസ്ഥരെയല്ല നിയമിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.  എസ്ഐആർ ഭരണഘടന വിരുദ്ധമാണെന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ചൂണ്ടിക്കാട്ടിയിരുന്നു.

Share news