KOYILANDY DIARY.COM

The Perfect News Portal

കാനത്തിൽ ജമീലയുടെ മരണം പൊതുസമൂഹത്തിന് കനത്ത നഷ്ടം

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ മരണം പൊതുസമൂഹത്തിന് തീരാ നഷ്ടം.. സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്. അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജമീല ഒമ്പതുമാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. ഏറ്റവും ഒടുവിലായി കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാൻ്റിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനത്തിനാണ് കൊയിലാണ്ടിയിൽ എത്തിയത്. തൊട്ടതെല്ലാം പൊന്നാക്കി ഭരണ മികവ്തെളിയിച്ച് രാഷ്ട്രീയ എതിരാളികളുടെയടക്കം പിന്തുണയോടെയണ് ജമീല ജൈത്രയാത്ര തുടർന്നത്. 
.
.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ജമീല 2021 ലാണ് കൊയിലാണ്ടിയിൽ നിന്നും എംഎൽഎ ആയത്. എൽഐസി ഏജന്റായി പ്രവർത്തിക്കുന്ന കാലത്താണ് പൊതുജനാധിപത്യ പ്രസ്ഥാനത്തിലേക്ക് ആകൃഷ്‌ടയാവുന്നത്.
1995-ൽ പഞ്ചായത്തിലേക്ക് മത്സരിച്ച അവർ തലക്കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. രണ്ടായിരത്തിൽ തലക്കുളത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005-ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായും തെരഞ്ഞെടുത്തു. 2010-ലും 2020-ലും ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു.
ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ടു. കുറ്റ്യാടി നടുവിലക്കണ്ടി വിട്ടിൽ പരേതരായ ടി കെ ആലിയുടേയും മറിയത്തിൻ്റെയും മകളാണ്. ഭർത്താവ് കെ ആബ്ദുറഹ്മാൻ, മക്കൾ: ഐറിജ്റഹ്മാൻ (യുഎസ്എ), അനുജ സൈഹബ് (ന്യൂനപക്ഷ കോർപ്പറേഷൻ ഓഫീസ്, കോഴിക്കോടി മരുമക്കൾ: സുഹൈബ്, തേതു। സഹോദരങ്ങൾ ജമാൽ, നസീർ, റാബിയ, കരിം (ഗൾഫ്), പരേതയായ ആസ്യ
Share news