KOYILANDY DIARY.COM

The Perfect News Portal

ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്കിന് തിരി തെളിഞ്ഞു 

.
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുർഗ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്കിന് തിരി തെളിഞ്ഞു. ദീപാരാധനക്ക് ശേഷം നടന്ന ഭക്തജന കൂട്ടായ്മയിൽ  മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി മെമ്പർ കെ. ചിന്നൻ നായർ ദേവിയുടെ തിരുമുന്നിൽ ആദ്യ ദീപം തെളിയിച്ച് തൃക്കാർത്തിക മഹോത്സവ വിളക്കിന് തുടക്കം കുറിച്ചു.
എക്സി. ഓഫീസർ അജിത്ത് പറമ്പത്ത് ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ടി. എം. അനീഷ്, സിക്രട്ടറി പി. എം. വിജിഷ തുടങ്ങി നിരവധി ഭക്തജനങ്ങളും ചൈതന്യവക്തമായ തൃക്കാർത്തിക വിളക്കിൽ ചിരാത് തെളിയിച്ച്കൊണ്ട് പങ്കെടുത്തു. തുടർന്ന് തായമ്പക, വൻമുഖം ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ചെണ്ടമേളം, ഹർമണി വേവ്സ് ഓഫ് മ്യൂസിക് അവതരിപ്പിച്ച ഭക്തിഗാനസുധ എന്നിവ നടന്നു.
Share news