കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഹർജി സുപ്രീം കോടതി ഡിസംബർ 2 ന് വീണ്ടും പരിഗണിക്കും; നടപടികൾക്ക് അടിയന്തിര സ്റ്റേ ഇല്ല
.
കേരളത്തിലെ തീവ്ര വോട്ടർപട്ടിക നടപടികൾക്ക് അടിയന്തിര സ്റ്റേ ഇല്ല. ഹർജി ഡിസംബർ 2 ന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ സ്ഥിതി വ്യത്യസ്തമെന്നും കോടതി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എസ് ഐ ആർ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി പി ഐ എം അടക്കം വിവിധ രാഷ്ട്രീയ പാർട്ടികളും ഹർജി നൽകിയിരുന്നു.
Advertisements




