KOYILANDY DIARY.COM

The Perfect News Portal

വി എം വിനു വിഷയം: ആ യൂത്ത് കോൺഗ്രസ്‌ നേതാക്കളോട് പറഞ്ഞിരുന്നേൽ നല്ല വ്യാജ കാർഡുണ്ടാക്കി അവർ വോട്ട് ചേർത്തേനെയെന്ന് വി. വസീഫ്

കോഴിക്കോട് കോർപ്പറേഷൻ മേയര്‍ സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളിയതോടെ അദ്ദേഹത്തിന് ഇനി മത്സരിക്കാൻ കഴിയില്ല. സംവിധായകനും സെലിബ്രിറ്റിയുമാണ് താനെന്ന് വിഎം വിനു ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാൽ സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈക്കോടതി പറയുകയായിരുന്നു. വിഷയത്തിൽ ഇതാ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഡി.വൈ.എഫ്.ഐ (DYFI) സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. നായക വേഷം നൽകി മുന്നോട്ട് കൊണ്ടുവന്ന ആൾ മത്സരം തുടങ്ങിയ ഉടൻ തന്നെ ക്ലീൻ ബൗൾഡായി എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

യൂത്ത് കോൺഗ്രസിനെ പരോക്ഷമായി ലക്ഷ്യമിട്ടാണ് വസീഫിന്റെ വിമർശനം. “ഇജ്ജാതി ടീമിന്റെ വണ്ടിയിൽ കയറുമ്പോൾ അൽപ്പമൊക്കെ ശ്രദ്ധിക്കണ്ടേ മച്ചാ ” എന്നും അദ്ദേഹം പരിഹാസ രൂപേണ ചോദിച്ചു. യുഡിഎഫിനെതിരെ ഗുരുതരമായ വ്യാജ കാർഡ് ആരോപണവും പോസ്റ്റിൽ ഉന്നയിക്കുന്നുണ്ട്. “ആ യൂത്ത് കോൺഗ്രസ് നേതാക്കളോട് പറഞ്ഞിരുന്നെങ്കിൽ നല്ല വ്യാജ കാർഡുണ്ടാക്കി അവർ വോട്ട് ചേർത്തേനെ” എന്നും വി. വസീഫ് കൂട്ടിച്ചേർത്തു.

പോസ്റ്റിന്റെ പൂർണരൂപം

Advertisements

മത്സരം തുടങ്ങിയപ്പോയെക്കും UDf നായക വേഷം കൊടുത്ത ആൾ ക്ലീൻ ബൗൾഡ്.
ഇജ്ജാതി ടീമിന്റെ വണ്ടീൽ കയറുമ്പോ അല്പമൊക്കെ ശ്രദ്ധിക്കണ്ടേ മച്ചാ 🫣
ആ യൂത്ത് കോൺഗ്രസ്‌ നേതാക്കളോട് പറഞ്ഞിരുന്നേൽ നല്ല വ്യാജ കാർഡുണ്ടാക്കി അവർ വോട്ട് ചേർത്തേനെ..

Share news