ബപ്പൻകാട് അടിപ്പാത വൃത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്ത് ബപ്പൻകാട് കൂട്ടായ്മ അംഗങ്ങൾ
കൊയിലാണ്ടി: ബപ്പൻകാട് അടിപ്പാത വൃത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്ത് ബപ്പൻകാട് കൂട്ടായ്മ അംഗങ്ങൾ. വൃത്തിഹീനമായ അണ്ടർപാസ് ബപ്പൻകാട് കൂട്ടായ്മ അംഗങ്ങൾ നേതൃത്വം നൽകിയാണ് വൃത്തിയാക്കി പെയിൻ്റടിച്ചു ഗതാഗത യോഗ്യമാക്കിയത്. കൊയിലാണ്ടി അയ്യപ്പൻ വിളക്ക് മഹോത്സവം അടുത്ത് വരുകയാണ്. അതിന് മുമ്പേ കൊയിലാണ്ടി നഗരസഭ ലൈറ്റ് ഫിറ്റ് ചെയ്യുന്ന പ്രവർത്തി കൂടി വേഗത്തിലാക്കിയാൽ രാത്രികാലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നാട്ടുകാരായ എല്ലാവർക്കും ഉപകാരപെടുമെന്നാണ് കൂട്ടായ്മ അംഗങ്ങളുടെ അഭിപ്രായം.




