തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട; ട്രെയിനിൽ കടത്തുകയായിരുന്ന നാല് കോടിയോളം രൂപയുടെ സ്വർണം പിടികൂടി
.
തിരുവനന്തപുരത്ത് വൻ സ്വർണ്ണ വേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി. കന്യാകുമാരി- ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ നിന്നാണ് പിടികൂടിയത്. ഡാൻസാഫ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. അസ്വഭാവികമായി കണ്ട ബാഗ് പരിശോധിക്കുകയായിരുന്നു.

തമ്പാനൂർ റെയിൽവേ പോലീസ് സ്വർണ്ണവും ഒപ്പമുണ്ടായിരുന്ന ആളെയും കസ്റ്റഡിയിൽ എടുത്തു. മതിയായ രേഖകൾ ഇല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Advertisements




