കൊയിലാണ്ടി ഹാർബറിൽ കടുക്ക പറിക്കാൻപോയ ആൾ മരിച്ച നിലയിൽ

കൊയിലാണ്ടി: ഹാർബറിന്റെ തെക്ക് വശത്തെ പുലിമുട്ടിൽ കടുക്ക പറിക്കാൻപോയ പുളിയഞ്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കല്ലിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവമറിഞ്ഞ നാട്ടുകാർ പോലീസിൽ വിവിരമറിയിക്കുകയായിരുന്നു. പുളിയഞ്ചേരി പുത്തൻപുരയിൽ ശ്രീധരൻ (52) ആണ് മരണപ്പെട്ടത്. പോലീസ് വിവരമറിയിച്ചതിനെതുടർന്ന് കോഴിക്കോട് ബീച്ച് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
