KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ചു. സിഡംബർ 9നും, 11നും രണ്ട് ഘട്ടങ്ങളിലായി നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 തെക്കൻ ജില്ലകളിൽ ഡിസംബർ 9നും, തൃശ്ശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ  7 വടക്കൻ ജില്ലകളിൽ 11നും രണ്ടു ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ ഡിസംബർ 13ന്. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 23576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ആകെ വോട്ടർമാരുടെ എണ്ണം 2,84,30,761 ആണ്. 33746 പോളിംഗ് ബൂത്തുകൾ ഇതിനായി സജ്ജീകരിക്കും. 2841 പ്രവാസി വോട്ടർമാർ പട്ടികയിൽ ഉണ്ട്. നവംബർ 14ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. രാവിലെ 7 മുതൽ വൈകീട്ട് 6 മണിവരെയായിരിക്കും വോട്ടു ചെയ്യാനുള്ള സൌകര്യം ഉണ്ടാകുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി നവംബർ 21ന്.

 

 

Share news