ഇഎംഎസ് ടൗൺ ഹാളിൽ പാചകപ്പുര തയ്യാറായി
.
കൊയിലാണ്ടി: കൊയിലാണ്ടി ഇഎംഎസ് ടൗൺഹാളിൽ പുതുതായി നിർമ്മിച്ച പാചകപ്പുര നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭയ്ക്ക് സൗജന്യമായി ലഭിച്ച സ്ഥലത്ത് രണ്ടു നിലകളിലായി 50 ലക്ഷം രൂപയിലാണ് പണി പൂർത്തീകരിച്ചത്. ഉപാധ്യക്ഷൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജിത്ത്, കെ. ഷിജു, കെ.എ. ഇന്ദിര, കൗൺസിലർമാരായ എ. ലളിത, വി.പി ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, മുനിസിപ്പൽ എൻജിനീയർ കെ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.



