KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ 15-ാം വാർഡിൽ പൂർത്തീകരിച്ച വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

.

കൊയിലാണ്ടി നഗരസഭ 15-ാം വാർഡിൽ നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു. പടിഞ്ഞാറെ താഴ കോൺഗ്രീറ്റ് റോഡ് കം ഡ്രൈൈനേജ്, പന്തലായനി താഴ ഫുട് പാത്ത്, മടത്തിൽ താഴ ഫുട് പാത്ത്, വളാശ്ശേരി താഴെ – നെല്ലിക്കോട്ടുകുന്ന് ഫൂട്ട് സ്റ്റെപ്പ് എന്നിവയാണ് നാടിന് സമർപ്പിച്ചത്.

ഇതോടൊപ്പം പുതിയേടത്ത് താഴ –  നെല്ലിക്കോട്ട് കുന്ന് ഫൂട്ട് സ്റ്റെപ്പിൻ്റെ നവീകരണ പ്രവൃത്തിയും ആരംഭിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പദ്ധതികളുടെ ഉട്ഘാടനം നിർവ്വഹിച്ചു. മുൻ കൌൺസിലർമാരായ എം. നാരായണൻ മാസ്റ്റർ, എം.വി. ബാലൻ, വി.കെ. രേഖ, സികെ ആനന്ദൻ, എം.എം ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Advertisements

Share news