കൊയിലാണ്ടി നഗരസഭയിലെ 17-ാം വാർഡിൽ പുതുതായി നിർമ്മിച്ച 3 റോഡുകൾ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭയിലെ 17-ാം വാർഡിൽ പുതുതായി നിർമ്മിച്ച 3 റോഡുകളുടെ ഉദ്ഘാടനം നടന്നു. ദേവസ്വം കുനി ഡ്രൈനേജ് കം റോഡ്, മാവുള്ള കുനി കോൺക്രീറ്റ് റോഡ്, നമ്പ്രത്ത്കുറ്റി പാത്ത് വേ എന്നിവയുടെ ഉദ്ഘാടനമാണ് നിർവഹിക്കപ്പെട്ടത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനങ്ങൾ നിർവഹിച്ചു. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു. ടി.പി. കൃഷ്ണൻ, എൻ. പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അരുൺ മണമൽ സ്വാഗതം പറഞ്ഞു.



