KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി പൊയിൽക്കാവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പുളിയഞ്ചേരി പുറവയൽകുനി അശോകൻ (56) ആണ് മരിച്ചത്. റിട്ട. കോഴിക്കോട് മെഡിക്കൽകോളജ്, സിപിഐഎം മുൻ നെല്ലുളിതാഴ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു, ഇപ്പോൾ പുതിയോട്ടുംതാഴ ബ്രാഞ്ച് അംഗം ആണ്). അറിയപ്പെടുന്ന ചിത്രകാരൻകൂടിയായിരുന്നു അശോകൻ. ഗുരുതരമായി പരിക്കേറ്റ അശോകനെ ഓടിക്കൂടിയ നാട്ടുകാർ തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും. പരേതരായ രാമൻ്റെയും നല്ലേയിയുടെയും മകനാണ്. ഭാര്യ: ശാൻഡി. മക്കൾ: ആതിര (ടീച്ചർ, കാസർഗോഡ്), അവന്യ (വിദ്യാർത്ഥി).

Share news