നമിതം സാഹിത്യ പുരസ്ക്കാരം കന്മന ശ്രീധരൻ മാസ്റ്റർക്ക്
കൊയിലാണ്ടി: സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ കിടാവിന്റെയും സ്മരണയിൽ കെഎസ്എസ്പിയു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ 9-ാം മത് നമിതം സാഹിത്യ പുരസ്ക്കാരം എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനും സാമൂഹ്യ സാംസ്ക്കാരിക പ്രഭാഷകനും മികച്ച അധ്യാപനുമായ കന്മന ശ്രീധരൻ മാസ്റ്റർക്ക് നൽകും.
.

.
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും മൊമന്റോയും പൊന്നാടയുമടങ്ങുന്നതാണ് അവാർഡ്. നവമ്പർ മാസം പൊയിൽക്കാവിൽ സംഘടിപ്പിക്കുന്ന സാംസ്ക്കാരിക സംഗമത്തിൽ അവാർഡ് വിതരണം ചെയ്യും. ചേനോത്ത് ഭാസ്ക്കരൻ കൺവീനറും എൻ കെ കെ മാരാർ, ടി സുരേന്ദ്രൻ, എ ഹരിദാസ്, കെ ഗീതാനന്ദൻ, ടി വേണുഗോപാലൻ, വി എം ലീല ടീച്ചർ എം അശോകൻ എന്നിവരടങ്ങുന്ന സാംസ്ക്കാരിക സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.



