കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി തേനീച്ച പെട്ടി വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2025-26 തേനീച്ച കൃഷി പ്രോത്സാഹനത്തിൻ്റെ ഭാഗമായി തേനീച്ചപെട്ടി വിതരണം ചെയ്തു. പുളിയഞ്ചേരി അമ്പലപറമ്പിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ.എ. ഇന്ദിര ടീച്ചർ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ പ്രജില സി അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ഷംസിദ സെയ്ദ്, കൃഷി അസിസ്റ്റൻ്റ് രജീഷ്, നാരായണൻ എന്നിവർ സംസാരിച്ചു. കൌൺസിലർ രമേശൻ വലിയാട്ടിൽ സ്വാഗതവും ഹംന നന്ദിയും പറഞ്ഞു.



