ധീരജവാൻ സുബിനേഷിൻ്റെ 10-ാംമത് രക്തസാക്ഷിത്വദിനം ആചരിക്കുന്നു
ചെങ്ങോട്ടുകാവ്: ധീരജവാൻ സുബിനേഷിൻ്റെ 10-ാംമത് രക്തസാക്ഷിത്വ വാർഷികദിനം സമുചിതമായി ആചരിക്കാന്‍ തീരുമാനിച്ചു. ചേലിയ യുവധാര ആർട്ട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2025 നവംബർ 23 ഞായറാഴ്ച വിവിധ പരിപാടികളോടെ അനുസ്മരണം സംഘടിപ്പിക്കും, ചേർന്ന സംഘാടക സമിതി രൂപീകരിച്ചു. അമിത്ത് പി അധ്യക്ഷത വഹിച്ച യോഗം പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
.

.
നവംബർ 23 ന് കാലത്ത് സ്മൃതി മണ്ഡപത്തിൽ കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ പതാക ഉയർത്തും. തുടർന്ന് പുഷ്പാർച്ചനയും നടക്കും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് മുഖ്യാതിഥിയാവും. ഉച്ചയ്ക്ക് 3 മണിക്ക് ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലെ UP, HS വിദ്യാർത്ഥികൾക്കും ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ 7 -8 -9 വാർഡുകളിലെ കുടുംബശ്രീ അംഗങ്ങക്കുമായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും.
.

.
വൈകീട്ട് 6 മണിക്ക് അനുസ്മരണ സമ്മേളനം മനീഷ് കണ്ണൂർ (ശൗര്യ ചക്ര) ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് രക്തസാക്ഷി ധീരജവാൻ ചേമഞ്ചേരി ശ്രീജിത്തിൻ്റെ സഹധർമിണി ഷെജിന ശ്രീജിത്ത് സ്നേഹജ്വാല തെളിയിക്കും. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് 7, 8 ,9 വാർഡുകളിൽ നിന്നും LSS, USS, SSLC, CBSE, ICSE, PLUS TWO തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ സമ്മാനദാനം നിർവഹിക്കും.
.

.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ KTM കോയ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മജു KM, അബ്ദുൾ ഷുക്കൂർ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രശസ്ത മജിഷ്യൻ ശ്രീജിത്ത് വിയ്യൂരിൻ്റെ ഇന്ദ്രജാല പ്രകടനം നടക്കും. യോഗത്തില്‍ ജോഷി കെ എം സ്വാഗതവും അശോകൻ കെ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി ജോഷി KM (കൺവീനർ), ബിനീഷ് MM, അനശ്വര pm (ജോ .കൺവീനർ), ഉണ്ണികൃഷ്ണൻ ത്രിപുരി (ചെയർമാൻ), അമിത്ത് P, രാഗേഷ് CP (വൈ: ചെയർമാൻ), അശോകൻ കുനിയിൽ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു



