ഹജ്ജാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസ്സ് മാര്‍ച്ച് 22-ന്

മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്കിലെ ഹജ്ജാജിമാര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ്സ് മാര്‍ച്ച് 22-ന് ഉച്ചക്ക് 1.30ന് ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍, അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷിച്ചവര്‍, ഈ വര്‍ഷം അപേക്ഷിച്ച 70 വയസ്സ് കഴിഞ്ഞവരും സഹായികളും എന്നിവര്‍ ക്ലാസ്സില്‍ പങ്കെടുക്കണമെന്ന് ട്രെയിനര്‍ അറിയിച്ചു. ഫോണ്‍: 9446804313, 9400676488.
