KOYILANDY DIARY.COM

The Perfect News Portal

കയർ പിരിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി അപകടം

കൊയിലാണ്ടി: കയർ പിരിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി അപകടം. കൊയിലാണ്ടി ഉള്ളൂർ കടവിന് സമീപമുള്ള കുന്നത്തറ കയർ വ്യവസായ കേന്ദ്രത്തിൽവെച്ച് കൊല്ലോറത്ത് ബീനയുടെ കൈ ആണ് ജോലി ചെയ്യുന്നതിനിടെ മെഷീനിൽ കുടുങ്ങിയത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബിജു വികെ യുടെ നേതൃത്വത്തിലുള്ള സംഘം എത്തുകയും ഹൈഡ്രോളിക് കട്ടറും ക്രോബാറും ഉപയോഗിച്ച് മെഷീനിൽ കുടുങ്ങിയ കൈ നാട്ടുകാരുടെ സഹായത്തോടുകൂടി  പുറത്തെടുക്കുകയും ചെയ്തു.
.
.
 കൈക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം, SFRO സജിൻ എസ്, FRO മാരായ ഹേമന്ത്‌ ബി, ബിനീഷ് കെ, നിധിപ്രസാദ് ഇ എം, ലിനീഷ് എം, രജീഷ് വി പി, ഇന്ദ്രജിത്ത് ഐ ഹോഗാർഡ് മാരായ ഓംപ്രകാശ്, രാകേഷ് കെ പി, ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news